‘കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ല’; ക്ഷേത്ര ആക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ

കാനഡയിലെ ബ്രാംപ്ടണിൽ നടന്ന ഹിന്ദു ക്ഷേത്ര ആക്രമണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചാണ് കേന്ദ്ര സർക്കാർ കനേഡിയൻ സർക്കാരിനെ ആശങ്ക അറിയിച്ചിരിക്കുന്നത്. ഇത്തരം അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘ഹിന്ദുമത വിശ്വാസികളോട് പോലീസ് അതിക്രമം’; ക്ഷേത്രം ആക്രമിച്ച ഖലിസ്ഥാനികൾക്ക് സംരക്ഷണം ഒരുക്കിയെന്ന് കനേഡിയൻ മാധ്യമ പ്രവർത്തകൻ

തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ അപലപിക്കുന്നു. എല്ലാ ആരാധാനാലയങ്ങൾക്കും സുരക്ഷ ഉറപ്പക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പ്രതിക്ഷേധിച്ചവരും കനേഡിയൻ പോലീസുമായുള്ള സംഘർഷത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.
ദീപാവലി ദിവസം ഖലിസ്ഥാൻ വിഘടനവാദികൾ നടത്തി ആക്രമണത്തിനെതിരെ രൂക്ഷ വിമർശനമാണ് കാനഡയിൽ ഉയരുന്നത്.

ALSO READ: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം

അക്രമികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസ് പ്രതിഷധം നടത്തിയ ഹിന്ദുക്കളായ വിശ്വാസികൾക്കെതിരെ തിരിയുകയാണെന്ന് കനേഡിയൻ മാധ്യമപ്രവർത്തകൻ ഡാനിയൽ ബോഡ്മാൻ കുറ്റപ്പെടുത്തി. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ALSO READ: ഇന്ത്യയെ പിണക്കിയ ട്രൂഡോയ്ക്ക് എട്ടിൻ്റെ പണി; കാനഡയിൽ രാഷ്ട്രീയ പ്രതിസന്ധി

ക്ഷേത്രത്തിൽ അക്രമം നടത്തിയവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ ഉറപ്പാക്കണമെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം കാനഡയിൽ അടിസ്ഥാന മൂല്യമാണ്. എല്ലാ പൗരൻമാരും അവരുടെ ആരാധനാലയങ്ങളിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി കനേഡിയൻ എംപിമാരും ആക്രമണത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.

ALSO READ: ‘ഇന്ത്യക്കാർ കാനഡ വിടണം’; വംശീയാധിക്ഷേപങ്ങളും അതിക്രമങ്ങളും പെരുകുന്നതിന്‍റെ തെളിവുകളുമായി തമിഴ് വംശജന്‍

ദീപാവലി ദിവസം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും ഇതുവരെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ വിള്ളൽ ശക്തമാകുന്നതിന് ഇടയിലാണ് പുതിയ സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഖലിസ്ഥാൻ വിഘടനവാദിയും കനേഡിയൻ പൗരനുമായിരുന്ന ഹർദീപ് സിംഗ് നിജ്ജാർ വാൻകൂവറിൽവച്ച് വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 2023 ൽ നടന്ന കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണ് എന്നാണ് കാനഡയുടെ ആരോപണം.

ALSO READ: കാനഡ പക വീട്ടുന്നുവോ? ഇന്ത്യക്കാരുടെ പണി പാളുന്ന പ്രഖ്യാപനവുമായി ജസ്റ്റിൻ ട്രൂഡോ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top