ഇന്ത്യ-മാലദ്വീപ്‌ ബന്ധത്തില്‍ മഞ്ഞുരുകുന്നു; വിദേശകാര്യ മന്ത്രി ഓഗസ്റ്റില്‍ ദ്വീപ്‌ സന്ദര്‍ശിക്കും

ഇന്ത്യ-മാലദ്വീപ്‌ നയതന്ത്ര ബന്ധത്തില്‍ മഞ്ഞുരുകുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാലദ്വീപ്‌ സന്ദര്‍ശിക്കുന്നു. ഓഗസ്റ്റ് 9 മുതൽ 11 വരെയാണ് ഔദ്യോഗിക സന്ദർശനം. ചൈനയുമായി അടുപ്പം പുലര്‍ത്തുന്ന പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഏകദേശം ഒമ്പത് മാസം മുമ്പ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘം ദ്വീപ്‌ സന്ദര്‍ശിക്കുന്നത്.

മൂന്നാമതും അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ മുയിസു പങ്കെടുത്തപ്പോള്‍ തന്നെ അകല്‍ച്ച കുറയുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. മാലദ്വീപിന്റെ കടം തിരിച്ചടവിന് സഹായിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്ക് ദ്വീപ്‌ പ്രസിഡന്റ് മുഹമ്മദ് മുയിസു നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കര്‍ ദ്വീപിലേക്ക് എത്തുന്നതും.

ഇതിന് മുന്‍പ് 2023 ജനുവരിയിലാണ് ജയശങ്കർ മുമ്പ് മാലദ്വീപ് സന്ദർശിച്ചത്. “സമുദ്രപരമായി പ്രധാനപ്പെട്ടതും ഇന്ത്യയുടെ പ്രധാന അയൽരാജ്യവുമാണ് മാലദ്വീപ്. അയല്‍ക്കാര്‍ ആദ്യം എന്നതാണ് ഇന്ത്യയുടെ നയം. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ആരായുന്നതിനാണ് സന്ദർശനം.” – വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ചൈനാ അനുകൂല നിലപാട് പിന്തുടരുന്ന മുയിസു പ്രസിഡന്റ് ആയ ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ഇന്ത്യൻ സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top