രാജ്യത്തെ ആദ്യ ജില്ലാതല രക്തസമ്മർദ്ദ പഠനം; നാലിൽ ഒരാൾക്ക് രക്തസമ്മർദ്ദം

ഡൽഹി: ഇന്ത്യയിൽ രക്തസമ്മർദ്ദം വർധിച്ചു വരുന്നതായി റിപ്പോർട്ട്. നാലിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ അഥവാ രക്തസമ്മർദ്ദം ഉണ്ടെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണലായ ജമാ നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഡൽഹി എയിംസും, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ ജില്ലാതല പഠനത്തിലെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ദേശീയ കുടുംബാരോഗ്യ സർവ്വേയിലെ ( NFHS-5 ) വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

രാജ്യത്തെ 707 ജില്ലകളിലെ 1.7 ദശലക്ഷം ജനങ്ങളുടെ പ്രതികരണമാണ് ഇതിനായി സ്വീകരിച്ചത്. മൂന്നിൽ ഒരാൾ മാത്രമാണ് അസുഖം തിരിച്ചറിയുന്നത്. അഞ്ചിൽ ഒരാളെ ചികിത്സ തേടുന്നുള്ളു. പന്ത്രണ്ടിൽ ഒരാൾ മാത്രമാണ് രക്തസമ്മർദ്ദം നിയന്ത്രവിധേയമാക്കുന്നുള്ളു. രക്തസമ്മർദ്ദം നിർണയം, ചികിത്സ, നിയന്ത്രണം എന്നിവയിൽ ഓരോ ജില്ലകൾ തമ്മിലും വലിയ വ്യതിയാനം ഉണ്ട്. അത്കൊണ്ട് ജില്ലാതലത്തിൽ പരിഹാരം കണ്ടെത്താൻ അടിയന്തര പൊതു ആരോഗ്യ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശം ഉണ്ട്.

സംസ്ഥാന തലങ്ങളിൽ വിവിധ പഠനങ്ങൾ മുൻപും നടന്നിട്ടുണ്ടെങ്കിലും അവയിൽ ഒന്നും ഒരേ സംസ്ഥാനത്തുണ്ടാകുന്ന രക്തസമ്മർദ്ദത്തിന്റെ വൈവിധ്യത്തെക്കുറിച്ച് പറയുന്നില്ല. അത്കൊണ്ട് തന്നെ ജില്ലാതല പഠനം വളരെ പ്രധാനമാണെന്ന് രക്തസമ്മർദ്ദ ജില്ലാതലപഠനത്തിലെ അംഗവും ഡൽഹി എയിംസിലെ ഹൃദ്രോഗ വിഭാഗം പ്രൊഫസറുമായ ഡോ. അംബുജ് റോയ് പറഞ്ഞു. പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ ആശ വർക്കർമാരെ ഉപയോഗിച്ച് വീടുകൾ തോറും എത്തി രക്തസമ്മർദം, പ്രമേഹം എന്നിവ പരിശോധിക്കുന്നതാണ്. ഇത് രോഗം എത്രെയും വേഗം നിർണയിക്കുന്നതിനും ചികിത്സ തുടങ്ങുന്നതിനും സഹായിക്കും. ആളുകൾ ആശുപത്രികളിൽ എത്തുന്നതിനേക്കാൾ വീടുകളിൽ എത്തി പരിശോധന നടത്തുന്നതാണ് ഗുണകരമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top