സൂര്യനോട് അടുത്ത് ആദിത്യ L1; ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക്

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ L1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. 127 ദിവസവും 15ലക്ഷം കിലോമീറ്ററും പൂര്‍ത്തിയാക്കിയ ആദിത്യ ഒന്നാം ലഗ്രാഞ്ച് (L1) ബിന്ദുവിലേക്ക് ഇന്ന് അടുക്കും. വൈകുന്നേരം നാല് മണിക്ക് ലക്ഷ്യസ്ഥാനത്തിനു സമീപമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കും. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 2ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ.

സൂര്യനിൽ നേരിട്ട് ചെല്ലാതെ ലഗ്രാഞ്ച് പോയിന്റിൽ നിന്ന് സൂര്യനെ അടുത്തറിയാൻ സാധിക്കുമെന്നതാണ് L1 ന്റെ പ്രത്യേകത. സൂര്യന്റെ താപനില, സൗരക്കാറ്റ് തുടങ്ങിയവ പഠിക്കുകയാണ് പ്രധാന ഉദ്ദേശം. സൂര്യനും ഭൂമിക്കുമിടയിൽ നിന്ന് മറ്റൊരു തടസവുമില്ലാതെ സൗരോർജ പ്രഭവകേന്ദ്രത്തെക്കുറിച്ച് പഠിക്കാനും സാധിക്കും. ഭൂമിയിലേക്കുള്ള ആശയവിനിമയവും തടസപ്പെടില്ല. 365 ദിവസം കൊണ്ടാകും ആദിത്യ സൂര്യനെ ചുറ്റി വരിക. ഏഴ് പേലോഡുകളാണ് ആദിത്യ L1ൽ ഉൾപെടുത്തിയിട്ടുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top