ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ L 1 ഇന്ന് യാത്ര തുടങ്ങും

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ L 1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11:50ന് പിഎസ്എൽവി സി-57 റോക്കറ്റിൽ ആദിത്യ L1 യാത്ര തുടങ്ങും. വിക്ഷേപണനത്തിനുള്ള കൗണ്ട് ഡൗൺ ഐഎസ്ആർഒ വെള്ളിയാഴ്ച ഉച്ചക്ക് 12.10 ന് ആരംഭിച്ചു.

15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1ലേക്കാണ് പേടകം എത്തിക്കുന്നത്. സൂര്യനിൽ നേരിട്ട് ചെല്ലാതെ ലഗ്രാഞ്ച് പോയിന്റിൽ നിന്ന് സൂര്യനെ അടുത്തറിയാൻ സാധിക്കുമെന്നതാണ് L 1 ന്റെ പ്രത്യേകത. മാത്രമല്ല സൂര്യനും ഭൂമിക്കുമിടയിൽ നിന്ന് മറ്റൊരു തടസവുമില്ലാതെ സൗരോർജ പ്രഭവകേന്ദ്രത്തെക്കുറിച്ച് പഠിക്കാനും സാധിക്കും. ഭൂമിയിലേക്കുള്ള ആശയവിനിമയവും തടസപ്പെടില്ല.

ലഗ്രാഞ്ച് പോയിന്റിലെ ഹലോ ഓർബിറ്റിലാണ് പേടകം സ്ഥാപിക്കുന്നത്. 365 ദിവസം കൊണ്ടാകും ആദിത്യ സൂര്യനെ ചുറ്റി വരിക. സൂര്യന്റെ കോറോണയെപ്പറ്റിയും സൂര്യസ്‌ഫോടനങ്ങളെപ്പറ്റിയും കൂടുതൽ വിവരങ്ങൾ ഈ ദൗത്യത്തിലൂടെ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾപെടുത്തിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top