പ്രഥമ വനിതയായി ചരിത്രം കുറിച്ച് പാറുൾ; വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്സൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്റർ ഓട്ടത്തിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പാറുള്‍ ചൗധരി. ഗെയിംസിന്‍റെ ചരിത്രത്തിൽ 5000 മീറ്റർ ഓട്ടത്തിൽ ഒരു ഇന്ത്യൻ വനിത സ്വർണം നേടുന്നത് ആദ്യമാണ്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 14 ആയി. താരത്തിന്‍റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. ഫോട്ടോഫിനിഷില്‍ ജാപ്പനീസ് താരം റിരിക ഹിറോണകയെ മറികടന്നാണ് പാറുൾ ചരിത്രത്തിലേക്ക് കുതിച്ചത്. നേരത്തേ 3000 മീറ്റര്‍ വനിതകളുടെ സ്റ്റീപിള്‍ചേസിൽ പാറുള്‍ വെള്ളി സ്വന്തമാക്കിയിരുന്നു.

പുരുഷൻമാരുടെ 800 മീറ്റർ ഓട്ടത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ വെള്ളി നേടി. അഫ്സൽ ഒരു മിനിറ്റും 49 സെക്കൻഡുമെടുത്താണ് 800 മീറ്ററിൽ രണ്ടാമതായി ഫിനിഷ് ചെയ്തത്.14 സ്വര്‍ണവും 24 വെള്ളിയും 26 വെങ്കലവുമടക്കം 64 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. മെഡൽ പട്ടികയിൽ 285 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top