എല്ലാവരുമായി അടുത്തബന്ധം പുതിയ നയം; ചേരിചേരാ നയത്തിലെ മാറ്റം വ്യക്തമാക്കി പ്രധാനമന്ത്രി മോദി

എല്ലാ രാജ്യങ്ങളുമായി അടുത്തബന്ധം എന്ന നിലയിലേക്ക് ഇന്ത്യയുടെ നയം മാറിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങളുമായി അകലം പാലിക്കുക എന്ന പതിറ്റാണ്ടുകളായുള്ള നയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാവരുമായും നല്ല ബന്ധം എന്നതാണ് ഇന്ത്യയുടെ നിലപാട്. അതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നത്തെ ഇന്ത്യ എല്ലാവരുടേയും ഒപ്പമാണ്. എല്ലാവരുടെയും ക്ഷേമത്തേക്കുറിച്ച് ചിന്തിക്കുന്നു. ലോകം ഇന്ന് ഇന്ത്യയെ സുഹൃത്തായി കണ്ട് ബഹുമാനിക്കുന്നതായും മോദി വ്യക്തമാക്കി.

1970-ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചേരിചേരാ നയത്തെ പരോക്ഷമായി തള്ളിപ്പറഞ്ഞാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 45 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979-ല്‍ മൊറാര്‍ജി ദേശായിയാണ് ഇതിനുമുന്‍പ് പോളണ്ട് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. മോദിക്ക് പോളണ്ടില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്.

പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകും. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. റഷ്യയുമായുള്ള യുദ്ധം നടക്കുന്ന സമയത്തെ സന്ദര്‍ശനം ഏറെ പ്രാധാന്യമുളളതാണ്. റഷ്യയുമായും യുക്രെയ്നുമായും ഇന്ത്യക്ക് സ്വതന്ത്രമായ ബന്ധമുണ്ട്. ചര്‍ച്ചയില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചയാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top