ഇന്‍ഡിഗോ ബഹിഷ്ക്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹി യാത്ര ഇന്‍ഡിഗോയില്‍

ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി.ജയരാജന്‍ ഡല്‍ഹിയിലേക്ക് പോയത് ഇന്‍ഡിഗോ വിമാനത്തില്‍. ഇന്‍ഡിഗോ ബഹിഷ്ക്കരണം അവസാനിപ്പിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് ഇന്‍ഡിഗോയില്‍ കയറിയത്. ഇന്നലെ വിട പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയെ അവസാനമായി കാണാനാണ് ഡല്‍ഹിയിലേക്ക് പോയത്.

2022ല്‍ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വിമാനത്തില്‍ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ കൈകാര്യം ചെയ്തതോടെയാണ് ഇ​ന്‍​ഡി​ഗോ ഇ​പി​ക്ക് മൂ​ന്നാ​ഴ്ച​ത്തെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചത്.

സംഭവം വന്‍ വിവാദമായിരുന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി സീറ്റുകൾക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിലക്ക് നീങ്ങിയെങ്കിലും വിമാനകമ്പനി തന്നോട് മാപ്പ് പറയാതെ ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇപി പ്രഖ്യാപനം നടത്തുകയായിരുന്നു.

പിന്നീട് ഇപി ഇന്‍ഡിഗോ യാത്ര നടത്തിയില്ല. ഇത് അദ്ദേഹത്തെ വ്യക്തിപരമായി ബുദ്ധിമുട്ടിലാക്കി. അന്ന് കണ്ണൂരിലേക്ക് സര്‍വീസ് ഉള്ളത് ഇന്‍ഡിഗോ മാത്രമായിരുന്നു. പിന്നീട് ദീര്‍ഘനേരം ട്രെയിനില്‍ സഞ്ചരിച്ചാണ് ഇപി തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്തിയത്. തുടര്‍ കണ്ണൂര്‍ യാത്രകള്‍ നടത്തിയതോടെ ആദ്യം തള്ളിപ്പറഞ്ഞ വന്ദേഭാരത് എക്സ്പ്രസിനെ പുകഴ്ത്തിപ്പറഞ്ഞും ഇപി വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. എയർ ഇന്ത്യ പിന്നീട് തിരുവനന്തപുരം -കണ്ണൂർ സർവീസ് ആരംഭിച്ചതോടെ വീണ്ടും വിമാനത്തില്‍ ഇപി യാത്ര തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top