ബോംബ്‌ ഭീഷണി; ഇൻഡി​ഗോ വിമാനം വഴിതിരിച്ചുവിട്ടു

ജബൽപൂരിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം ഭീഷണിയെ തുടർന്ന് നാഗ്പൂരിലേക്ക് വഴി തിരിച്ചുവിട്ടു. വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.

നാഗ്പൂരിൽ ലാൻഡിംഗിന് ശേഷം എല്ലാ യാത്രക്കാരെയും ഇറക്കി നിർബന്ധിത സുരക്ഷാ പരിശോധനകൾ നടത്തി. പക്ഷെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. വിമാനത്തിൻ്റെ ശുചിമുറിയിൽ ഉപേക്ഷിച്ച കുറിപ്പിൽ ബോംബ് ഭീഷണി ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്. സുരക്ഷാ ഏജൻസികളുടെ പരിശോധനയും പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക്ശേഷം വിമാനം യാത്ര തുടരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

“എല്ലാ യാത്രക്കാരും സുരക്ഷിതരാണ്‌. അവര്‍ക്ക് ലഘുഭക്ഷണം ഉള്‍പ്പെടെ നല്‍കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.” – എയര്‍ലൈന്‍സ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top