ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവ് എന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി; പ്രസ്താവന വിവാദമായപ്പോള്‍ തിരുത്തുമായി കേന്ദ്രമന്ത്രി

ഇന്ദിരാ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്നല്ല കോൺഗ്രസിന്റെ മാതാവ് എന്നാണ് പറഞ്ഞത്. പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ല. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്രമാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല. – സുരേഷ് ഗോപി പറഞ്ഞു.

‘‘കെ.കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്നാണ് ഞാൻ പറഞ്ഞത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് ഞാൻ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോൾ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തിൽ വച്ചുകൊണ്ടാണ് പറഞ്ഞത്. വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാൻ ശ്രദ്ധിക്കുകയോ മുഖവിലയ്ക്ക് എടുക്കുകയോ ഇല്ല.’’ – സുരേഷ് ഗോപി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതു പോലെ ലീഡർ കെ.കരുണാകരനെ കേരളത്തിന്റെ പിതാവായാണു കാണുന്നതെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി ലീഡറുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പ്രസ്താവന വിവാദമായപ്പോഴാണ് കേന്ദ്രമന്ത്രി തിരുത്തുമായി രംഗത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top