ഇന്ദ്രജിത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ; ‘ശക്തമായ മഴയില്‍ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’; ‘പത്രപ്പരസ്യം’ കണ്ട് ചോദ്യങ്ങളുമായി പ്രേക്ഷകർ
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ‘പത്രപ്പരസ്യം’ കടന്നു കറങ്ങുന്നുണ്ട്. ‘ശക്തമായ മഴയില്‍ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’ എന്നാണ് പരസ്യത്തിന്‌റെ തലക്കെട്ട്. ഇത് പ്രചരിക്കുന്നതാകട്ടെ ഇന്ദ്രജിത്ത് സുകുമാരന്‍, വിജയ് ബാബു തുടങ്ങിയ സിനിമാ താരങ്ങളുടെ പ്രൊഫൈലുകളിലും.
“ഓര്‍ക്കാട്ടേരി: കാലാവസ്ഥ വ്യതിയാനം മൂലം ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓര്‍ക്കാട്ടേരിയിലേക്ക് സ്വര്‍ണ നിറത്തിലുള്ള ഒരു കുടം വീണു കിട്ടിയത്. എവിടെ നിന്നാണ് ഇത് വന്നത് എന്ന് ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. സ്ഫോടക വസ്തു അല്ല എന്ന് ബോംബ് സ്‌ക്വഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുരാവസ്തുവകുപ്പ് കുടം പരിശോധിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കുടമാണ് ഇത് എന്ന് കണ്ടെത്തിയത്. ഈ വാര്‍ത്ത അറിഞ്ഞ ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്കുള്ളില്‍ ഉടമസ്ഥര്‍ കുടം തങ്ങളുടേതാണ് എന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ ഓര്‍ക്കാട്ടേരി പോലീസ് സ്റ്റേഷനില്‍ എത്തേണ്ടതാണ്. ഇല്ലാത്തപക്ഷം പുരാവസ്തുവകുപ്പ് കുടത്തിന്റെ മൂല്യം നിശ്ചയിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും,” എന്ന വാര്‍ത്തയും തങ്കകുടത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുന്ന ഒരു പേപ്പര്‍ കട്ടിങ്ങ് ആണ് വൈറലാകുന്നത്.
ഇത് ഏതോ സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട പോസ്റ്റ് ആണെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഏത് സിനിമ, എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഒരു പരസ്യം എന്നൊന്നും മനസിലായിട്ടില്ല. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ അതറിയാനാകും എന്ന് പ്രതീക്ഷിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here