ദ അവാർഡ് ഗോസ് ടു ‘ഇൻഡ്രി ഡ്രു’; ലോകത്തിലെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കി ഇന്ത്യൻ
ലോകത്തിലെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കിയായി ഇന്ത്യൻ വിസ്കിയായ ഇൻഡ്രി ഡ്രു (Indri Dru ) വിനെ തിരഞ്ഞെടുത്തു. അമേരിക്കയിലെ യുഎസ്എ സ്പിരിറ്റ്സ് റേറ്റിംഗ് ഏജൻസിയാണ് 2024 ലെ ബെസ്റ്റ് സിംഗിൾ മാൾട്ട് വിസ്കിയായി ഇൻഡ്രി ഡ്രുവിനെ തിരഞ്ഞെടുത്തത്.
വില, ഗുണനിലവാരം, പാക്കിംഗ് എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പിക്കാഡലി ഡിസ്റ്റിലറീസാണ് ഇൻഡ്രി വിസ്കി ഉല്പാദിപ്പിക്കുന്നത്. ലോകത്തിലെ മികച്ച 15 വിസ്കികളുടെ പട്ടികയിൽ ഇൻഡ്രിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇൻഡ്രിക്ക് ലഭിച്ച പുരസ്കാരം ഇന്ത്യൻ മദ്യ വ്യവസായ മേഖലയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു. ലോകനിലവാരത്തിലേക്ക് ഇന്ത്യൻ മദ്യ ഉല്‌പന്നങ്ങൾ ഉയർന്നു എന്നതും ഈ മേഖലക്ക് ലഭിച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here