നവജാതശിശുവിന്‍റെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ പാടുകള്‍; കൂടുതല്‍ അന്വേഷണത്തിന് പോലീസ്; യുവതി ചികിത്സയില്‍ തുടരുന്നു; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിലായേക്കും

കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും. ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായാൽ പോലീസ് ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെടും. യുവതിയുടെ മൊഴി അനുസരിച്ച് ആൺ സുഹൃത്തിനെതിരെ കേസ് എടുക്കും.
യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. അറസ്റ്റിലായ യുവതി എറണാകുളം ജനറൽ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗര്‍ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്.
തലയോട്ടിക്കേറ്റ പരിക്കാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരമാസകലം ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണമുണ്ടെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
അതിജീവിത ഗർഭിണിയായതും പ്രസവിച്ചതുമൊന്നും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here