ഐവിഎഫിലൂടെ 500ഓളം കുഞ്ഞുങ്ങള്‍; വന്ധ്യതാ ചികിത്സയില്‍ മികവ് കാട്ടി എസ്എടി ആശുപത്രി; ഒപി തിങ്കള്‍ മുതല്‍ ശനി വരെ

വന്ധ്യത വ്യാപകമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിലെ കച്ചവട സാധ്യത ഉപയോഗിച്ച് സ്വകാര്യ മേഖല തടിച്ച് കൊഴിക്കുന്നുമുണ്ട്. ലക്ഷങ്ങളാണ് ചികിത്സക്കായി ലക്ഷങ്ങളാണ് ഇവർ ബില്ലായി ഈടാക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് സർക്കാർ ആശുപത്രിയായ തിരുവനന്തപുരം എസ്എടിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുകയാണ് ഈ ആശുപത്രി.

ഐവിഎഫ് മാത്രമല്ല ഇന്ന് ലഭ്യമായ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴിയും ഇവിടെ അനേകം കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇന്‍ജക്ഷന്‍ (ഐസിഎസ്ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളിലുള്ള എല്ലാ ചികിത്സകളും ഇവിടെ ലഭ്യമാണ്. 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താനും എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്.

ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ആദ്യത്തെ ഐ.വി.എഫ്. സംരംഭമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. 2012ലാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകള്‍ക്കായി ഐവിഎഫ് ലാബും ആന്‍ഡ്രോളജി ലാബും നിലവിലുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാം അടുത്തിടെയാണ് ആരംഭിച്ചത്.

തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടത്തി ദമ്പതികളെ മാനസികമായി സജ്ജമാക്കിയ ശേഷമാണ് ചികിത്സ തുടങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top