ഇൻഫ്ലുവൻസർക്കൊപ്പം സെൽഫിയെടുക്കാൻ വിസമ്മതിച്ച് തപ്സി പന്നു; വിമർശിച്ച് സോഷ്യൽ മീഡിയ
സെൽഫിയെടുക്കാൻ എത്തിയ ഇൻഫ്ലുവൻസറെ അവഗണിച്ച് നടി തപ്സി പന്നു. ‘ഖേൽ ഖേൽ മെയ്ൻ’ എന്ന താരത്തിന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇൻഫ്ലുവൻസർമാരിലൊരാളായ അനന്യ ദ്വിവേദിക്കൊപ്പം സെൽഫി എടുക്കാനാണ് തപ്സി വിസമ്മതിച്ചത്.
നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരെ ചടങ്ങിൽ അതിഥികളായി ക്ഷണിച്ചിരുന്നു. വേദിയിലെത്തിയ ഇൻഫ്ലുവൻസർ അനന്യ തപ്സിക്ക് കൈ കൊടുത്തശേഷം സെൽഫി എടുക്കാൻ തുടങ്ങിയപ്പോഴാണ് നടി ഒഴിഞ്ഞുമാറിയത്. ആദ്യം സെൽഫി എടുക്കാൻ സമ്മതിച്ച തപ്സി പെട്ടെന്ന് എന്തോ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
“ഇത്രയധികം ക്യാമറകൾക്കു ചുറ്റും ആയിരിക്കുമ്പോൾ ഒരാൾ സെൽഫി എടുക്കാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. എന്നെപ്പോലുള്ള ഇൻഫ്ലുൻസർമാരെ വിളിച്ചത് അവരുടെ ഗാനം പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ്. അവർക്ക് മികച്ച പിആർ പരിശീലനം ആവശ്യമാണ്” സംഭവത്തിനുപിന്നലെ അനന്യ ദ്വിവേദി സോഷ്യൽ മീഡിയയിൽ കുറിച്ചു. വീഡിയോ പുറത്തുവന്നതോടെ തപ്സിയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 15 നാണ് ‘ഖേൽ ഖേൽ മെയ്ൻ’ സിനിമ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാർ, വാണി കപൂർ, ആദിത്യ സിയാൽ, തപ്സി, ഫർദീൻ ഖാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here