ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം; ഉത്തരവുമായി വിവരാവകാശ കമ്മിഷന്‍

മലയാള ചലച്ചിത്ര മേഖലയില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവ്. വ്യക്തികളെ സ്വകാര്യമായി ഹനിക്കുന്ന വിവരങ്ങള്‍ ഒഴിച്ച് മറ്റെല്ലാം പുറത്തുവിടാം എന്നാണ് ഉത്തരവില്‍ പറയുന്നത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ.അബ്ദുൽ ഹക്കീമിന്റേതാണ് ഉത്തരവ്.

സിനിമാരംഗത്തെ സംബന്ധിച്ച് സ്ഫോടനാത്മകമായ പല വിവരങ്ങളും മൊഴിയുടെ രൂപത്തില്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് വന്നതോടെയാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാതിരുന്നത്. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉള്ളടക്കത്തിലെ പ്രശ്നങ്ങള്‍ കാരണം റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായില്ല.

2017 ജൂലൈയിലാണ് ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കെ.ബി.വത്സലകുമാരി, മുതിർന്ന നടി ശാരദ എന്നിവര്‍ അംഗങ്ങളായ മൂന്നംഗ കമ്മീഷൻ രൂപീകരിച്ചത്. 2019 ഡിസംബർ 31ന് ആണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ടു പലരും കമ്മിഷനെ സമീപിച്ചിരുന്നു.

സംവിധായകർ, അഭിനേതാക്കൾ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധിപേരെ കമ്മിഷന്‍ കണ്ടിരുന്നു. റിപ്പോർട്ട് പൊതുസമക്ഷം പ്രസിദ്ധീകരിക്കുകയോ ശുപാർശകൾ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top