400പേരെ ഒരുമിച്ച് പിരിച്ചുവിട്ട് ഇന്‍ഫോസിസ്; പരീക്ഷ പാസായില്ലെന്ന് വിശദീകരണം
![](https://www.madhyamasyndicate.com/wp-content/uploads/2025/02/infosys.jpg)
ഇന്‍ഫോസിസിലെ മൈസൂരു ക്യാംപസില്‍ കൂട്ടപിരിച്ചുവിടല്‍. 400പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്. ഒക്ടോബറില്‍ ട്രെയിനി ബാച്ചില്‍ നിയമിച്ചവരെയാണ് പിരിച്ചുവിട്ടത്. 700 പേരാണ് ബാച്ചില്‍ ഉണ്ടായിരുന്നത്. നിലവാരം പാലിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗികമായി കമ്പനി നല്‍കുന്ന വിശദീകരണം.
ജോലിക്ക് കയറി മൂന്നുമാസത്തിനകം പ്രത്യേകം പരീക്ഷ എഴുതി പാസാകണം എന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ മൂന്നുതവണ അവസരം നല്‍കിയിട്ടും ഇത് പാസാകാത്തവരെയാണ് ഒഴിവാക്കിയത്. സിസ്റ്റം എന്‍ജിനീയേഴ്‌സ്, ഡിജിറ്റല്‍ സ്?പെഷ്യലിസ്റ്റ് എന്‍ജിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്.
ബാച്ചുകളായി ജീവനക്കാരെ വിളിച്ച് പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു. പരീക്ഷ പാസാകാത്തതിനാല്‍ പിരിച്ചുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്‍ഫോസിസ് റിക്രൂട്ട്‌മെന്റ് നടത്തിയത്.
പിരിച്ചുവിടല്‍ അന്യായമാണെന്നും പരീക്ഷ നടത്തിയത് തന്നെ പിരിച്ചുവിടാന്‍ കാരണമുണ്ടാക്കാനായിരുന്നു എന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. ഇതിനായി ബുദ്ധിമുട്ടേറിയ ചോദ്യങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here