കെസിയ്ക്ക് രാഹുലിന്റെ സമ്മാനം; നല്‍കിയത് ഇന്നോവ ക്രിസ്റ്റ
June 24, 2024 1:12 PM

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി.വേണുഗോപാലിന് രാഹുല്‍ ഗാന്ധിയുടെ സമ്മാനം. താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പ്രിയ സുഹൃത്തിന് രാഹുല്‍ സമ്മാനിച്ചത്.
പുതിയ കാറിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിവസം കെസി പാര്‍ലമെന്റില്‍ എത്തിയത്.
എന്നാല്‍ പാര്‍ട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്നാണ് കെസിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി കാര്‍ മാറ്റിയപ്പോള്‍ മുമ്പ് ഉപയോഗിച്ച കാര്‍ അദ്ദേഹം എഐസിസിയ്ക്ക് വിട്ടുനല്‍കി. അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് താന്‍ ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ടൊയോട്ടയുടെ എത്തിയോസ് എന്ന കാറാണ് നേരത്തേ നേരത്തെ ഉപയോഗിച്ചിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here