എം.കെ.സാനുവിനെ ഐഎന്‍എസ് വിക്രാന്തിലെത്തിക്കും; നാടകീയ നീക്കവുമായി സുരേഷ് ഗോപി; സന്ദര്‍ശനം ഡിസംബര്‍ ആദ്യം
തിരുവനന്തപുരം: പ്രൊഫ.എം.കെ.സാനുവിന്റെ ആഗ്രഹാനുസരണം അദ്ദേഹത്തിന് ഐഎൻഎസ് വിക്രാന്ത് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം സുരേഷ് ഗോപിക്ക് നൽകുന്ന ചടങ്ങിൽനിന്ന് എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയെന്ന വാർത്ത വിവാദമായതിനു പിന്നാലെയാണ് ഈ നീക്കം. പ്രധാനമന്ത്രി വഴി ഐഎന്‍എസ് സന്ദര്‍ശിക്കാനുള്ള അനുമതി ലഭിച്ചുവെന്നും ഡിസംബറിലാകും സന്ദര്‍ശനമെന്നുമാണ് സുരേഷ്ഗോപി അറിയിക്കുന്നത്.
‘ആ പുരസ്കാര വിതരണ വേദിയിൽ എനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാൻ തിരികെപ്പിടിക്കുകയാണ്’ ഇതാണ് താരത്തിന്റെ പ്രതികരണം. ‘വിക്രാന്ത്’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിനു ശേഷമാണ് എം.കെ. സാനു കപ്പല്‍ കാണണമെന്ന ആഗ്രഹം സുരേഷ് ഗോപിയോട് പ്രകടിപ്പിച്ചത്. തുടർന്ന് പ്രധാനമന്ത്രിയെ അദ്ദേഹം ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു. സൗകര്യപ്രദമായ ദിവസം സന്ദർശനത്തിനുള്ള അവസരമൊരുക്കാമെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സന്ദര്‍ശനം നടത്താനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ, നീറ്റിലിറക്കിയതിനുശേഷമുള്ള ആദ്യത്തെ അറ്റകുറ്റപ്പണികൾക്കുവേണ്ടി കപ്പൽ ഡ്രൈ ഡോക്കിലായതിനാൽ ഡിസംബറിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here