ഡ്രോൺ ആക്രമണത്തിൽപെട്ട ചരക്കുകപ്പലിനെ രക്ഷപെടുത്തി ഇന്ത്യൻ നാവികസേന; ഗൾഫ് ഓഫ് ഏദനിൽ ഇരയായത് മാർഷൽ ദ്വീപിന്‍റെ കപ്പൽ

ഡല്‍ഹി: ഗൾഫ് ഓഫ് ഏദനിൽ ഡ്രോൺ ആക്രമണത്തിനിരയായ ചരക്കുകപ്പലിനെ രക്ഷപെടുത്തി ഇന്ത്യൻ നാവികസേന. പുലർച്ചെ പന്ത്രണ്ടരയോടെ എത്തിയ അടിയന്തര സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം 22 നാവികരാണ് ചരക്കുകപ്പലില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല. മാർഷൽ ദ്വീപിൽ നിന്നുള്ള കപ്പലാണ് ആക്രമണത്തിന് ഇരയായത് എന്നാണ് വിവരം. നാവികസേനയുടെ നേതൃത്വത്തിൽ കപ്പലിൽ പരിശോധന നടത്തിയ ശേഷം തൊട്ടടുത്ത തുറമുഖത്തേക്ക് അയച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top