ഇന്‍സ്റ്റഗ്രാമിൽ അശ്ലീല സന്ദേശം; നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിക്കലും; പ്രതി അറസ്റ്റില്‍
September 24, 2024 3:58 PM

യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയച്ചശേഷം വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ പ്രതി പിടിയിലായി. മുഹമ്മദ് ഫാസിലിനെയാണ്(22) അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമരശ്ശേരിയില്‍ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ജനുവരിയിലാണ് പ്രതി നഗ്നനായി യുവതിയുടെ വീട്ടിലെത്തിയത്. മുഖം മറച്ച് എത്തിയ പ്രതി യുവതിയെ കടന്നുപിടിച്ചു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ നഗ്നവിഡിയോയും മോർഫ് ചെയ്ത വിഡിയോകളും ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു.
കഴിഞ്ഞ വർഷം നവംബറിലും ഇതേ രീതിയില്‍ പ്രതി യുവതിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഒരു വർഷത്തോളമായി പ്രതിയുടെ ശല്യം നേരിടുകയാണ്. . ഇതോടെയാണ് സൈബർ സെല്ലിൽ എത്തി പരാതി നല്‍കിയത്,

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here