അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം; പ്രതി ഒളിവിലെന്ന് പോലീസ്

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കണ്ണിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലാണ്.
കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. കൊടുവള്ളി പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോയി.
യുവതിയുടെ നാട്ടുകാരനായ മിര്‍ഷാദ് എന്ന യുവാവിനെതിരെയാണ് പരാതി. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലേക്ക് നിരന്തരം യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതിനെതിരെ യുവതി പ്രതികരിച്ചിട്ടും പിന്നേയും ആവര്‍ത്തിച്ചു. ഇതോടെ യുവാവിന്‍റെ വീട്ടില്‍ പോയി പരാതിപ്പെട്ടു.
ഇതിന്‍റെ വൈരാഗ്യത്തിന് യുവാവ് വഴിയില്‍ തടഞ്ഞുവെച്ച് ആക്രമിച്ചു. സ്വര്‍ണവും നഷ്ടപ്പെട്ടെന്ന് പരാതിയിലുണ്ട്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതി ഒളിവിലാണ്. അന്വേഷിക്കുന്നു എന്നാണ് പോലീസിന്റെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here