ഇൻസ്റ്റാഗ്രാം നഷ്ടപ്പെടില്ല; സിംപിളായി ത്രെഡ്സ് അൺഇൻസ്റ്റാൾ ചെയ്യാം

മൈക്രോ ബ്ലോ​ഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് (എക്സ്) വെല്ലുവിളി ഉയർത്താൻ മെറ്റ അവതരിപ്പിച്ചതായിരുന്നു ത്രെഡ്സ് ആപ്പ്. തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും ഭൂരിപക്ഷം ഉപയോക്താക്കളും ആപ്പിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്. തുടക്കത്തിൽ ലഭിച്ച വൻ സ്വീകാര്യതയിൽ നിന്നും നിലവിൽ വളരെ ചുരുക്കം ആളുകൾ മാത്രം ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി ത്രെഡ്സ് മാറിയിരിക്കുകയാണ്.

മെറ്റ യുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാ​ഗ്രാമുമായി ബന്ധിപ്പിച്ചായിരുന്നു ത്രെഡ്സ് അവതരിപ്പിച്ചത്. അതുകൊണ്ട് ഇൻസ്റ്റാ​ഗ്രാം ഉപയോഗിക്കുന്ന ഭൂരിഭാ​ഗം പേരും ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇത് അൺഇൻസ്റ്റാൾ ശ്രമിച്ചാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ ഇൻസ്റ്റാ​ഗ്രാമും ഡിലീറ്റ് ആകും എന്നാണ് മെറ്റ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം പേരും ആപ്പ് ഉപയോഗിക്കാതെ വന്നതോടെ ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് കമ്പനി.

ഇൻസ്റ്റാഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അൺ ഇൻസ്റ്റാൾ ചെയ്യാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ആദ്യം ഫോണിലെ ത്രെഡ്സ് ആപ്പ് ഓപ്പൺ ചെയ്യുക.

വലതുവശത്ത് താഴെയായി കാണുന്ന പ്രൊഫൈലിനായുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

സ്ക്രീനിന്റെ മുകളിൽ വലതു വശത്തായി കാണുന്ന ഓപ്ഷനുകളിൽ നിന്നും ആപ്ലിക്കേഷന്റെ സെറ്റിം​ഗ്സ് തിരഞ്ഞെടുക്കുക.

സെറ്റിംഗ്സിൽ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്നും ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ പ്രൊഫൈൽ നിർജ്ജീവമാക്കുക എന്നത് തിരഞ്ഞെടുക്കുക.

തുടർന്ന് ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ തയ്യാറാകുമ്പോൾ ത്രെഡ്സ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ എല്ലാ അക്കൗണ്ടുകളിലേക്കും നോട്ടിഫിക്കേഷൻ ലഭിക്കും. എന്നാൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന് ഒന്നും സംഭവിക്കാതെ തന്നെ ത്രെഡ്സിനെ അൺ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top