ഇൻഷുറൻസ് പ്രീമിയം, ഭക്ഷണ വിതരണം നികുതികള്‍ തല്‍ക്കാലം കുറയ്ക്കില്ല; നിർദ്ദേശം ജിഎസ്ടി കൗൺസിൽ മാറ്റിവച്ചു
ഇൻഷുറൻസ് പ്രീമിയം, ഭക്ഷണ വിതരണം എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാനുള്ള നിര്‍ദേശം ജിഎസ്ടി കൗൺസിൽ യോഗം മാറ്റിവച്ചു. ഇതിന്റെ , കൂടുതൽ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും നിർദ്ദേശം വീണ്ടും കൗൺസിലിൽ കൊണ്ടുവരുന്നതിന് മുമ്പ് ജനുവരിയിൽ മറ്റൊരു യോഗം ചേരും.
ജിഎസ്ടി നിരക്ക് കുറയ്ക്കുമ്പോള്‍ വരുമാന നഷ്ടത്തെക്കുറിച്ച് ചില സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ യോഗത്തില്‍ സമവായം ഉണ്ടായില്ല.
മുതിർന്ന പൗരന്മാർ അടയ്ക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നികുതിയില്‍ നിന്നും ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ ഒഴികെയുള്ളവര്‍ അടയ്ക്കുന്ന 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയവും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here