ബോയിങ്ങിന്റെ ഉപഗ്രഹം തകർന്നു; ഇന്റർനെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു; ബഹിരാകാശത്ത് മാലിന്യകൂമ്പാരവും
ബഹിരാകാശത്ത് നിന്നും ബ്രോഡ് ബാന്‍ഡ് സേവനം നല്‍കിവന്നിരുന്ന ഉപഗ്രഹം തകര്‍ന്നതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനം മുടങ്ങി. യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍,മധ്യആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടിട്ടുണ്ട്. ഉപഗ്രഹത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമല്ല.
അമേരിക്കല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രി കമ്പനിയായ ബോയിങ്ങാണ് ഉപഗ്രഹം നിര്‍മിച്ചത്. 2016 ഓഗസ്റ്റിലാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി മധ്യരേഖാതലത്തില്‍ ഏകദേശം 35,000 കിലോമീറ്റര്‍ ഉയരത്തിലാണ് ഭൂസ്ഥിര ഭ്രമണപഥം (geostationary orbit) സ്ഥിതി ചെയ്യുന്നത്.
ഇന്റല്‍സാറ്റ് 33ഇയില്‍ പൊടുന്നനെ വൈദ്യുതിതടസ്സം അനുഭവപ്പെടുകയും ഉപഗ്രഹം തകരുകയുമായിരുന്നു. ഉപഗ്രഹം തകര്‍ന്നതോടെ വലിയ തോതിലുള്ള അവശിഷ്ടങ്ങളും ബഹിരാകാശത്ത് അടിഞ്ഞിട്ടുണ്ട്. അവശിഷ്ടഭാഗങ്ങള്‍ ട്രാക്ക് ചെയ്യുന്നതോ തിരിച്ചറിയുന്നതോ പ്രായോഗികവുമല്ല. ഭൂമിയുടെ ഭ്രമണപഥത്തില്‍ മാത്രം ഏകദേശം 13,000 ടണ്‍ മനുഷ്യനിര്‍മ്മിത അവശിഷ്ടങ്ങളുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ)യുടെ കണക്കുകൂട്ടല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here