അന്താരാഷ്ട്ര കോവളം മാരത്തോണ്‍ സെപ്തംബര്‍ 29 ന്; രജിസ്‌ട്രേഷന്‍ തുടങ്ങി
രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണ്‍ സെപ്തംബര്‍ 29ന് നടക്കും. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തോണാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണ്‍ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഓട്ടം, 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പറേറ്റ് റണ്‍, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കോവളം മുതല്‍ ശഖുമുഖം വരെയാണ് മാരത്തോണ്‍്. പതിനെട്ട് വയസ്സു മുതലുള്ളവര്‍ക്ക് മാരത്തോണില്‍ പങ്കെടുക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും മാരത്തോണില്‍ പങ്കെടുക്കുവാന്‍ കഴിയും. രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണില്‍ പങ്കെടുക്കുവാന്‍ വേണ്ടിയുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമീഷണര്‍ നാഗരാജു രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. https://kovalammarathon.com എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യംഗ് ഇന്ത്യന്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here