അന്താരാഷ്ട്ര അവയവ മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ; മലയാളികളെ ഇറാനിൽ കൊണ്ടുപോയി അവയവങ്ങൾ തട്ടിയെടുത്തു
കൊച്ചി : അന്താരാഷ്ട്ര അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി നെടുമ്പാശേരിയിൽ അറസ്റ്റിൽ. മലയാളികളെ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ എത്തിച്ച് അവയവങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ തൃശ്ശൂർ സ്വദേശി സബിത്ത് നാസറിനെയാണ് പൊലീസ് പിടികൂടിയത്. വൃക്ക അടക്കമുള്ള അവയവങ്ങളാണ് പ്രധാനമായും സംഘം തട്ടിയെടുക്കുന്നത്.
അവയവ ശസ്ത്രക്രിയക്കായി ആളെ കൊണ്ടുപോയി മടങ്ങിയെത്തിയപ്പോഴാണ് സബിത്ത് അറസ്റ്റിലായത്. കേന്ദ്ര ഇൻറലിജൻസിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. 2019 മുതൽ അവയവ മാഫിയയുടെ പ്രധാന കണ്ണിയായി പ്രവർത്തിക്കുകയായിരുന്നു സബിത് നാസർ.
മലയാളികളെ വിദേശത്ത് കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി കുറഞ്ഞ വിലയ്ക്ക് അവയവം തട്ടിയെടുക്കുകയും ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കുകയുമാണ് സംഘം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കൊണ്ടുപോകുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരെ തിരികെ നാട്ടിലെത്തിക്കുകയും ചെയ്യും.സബത്തിന്റെ യാത്രയും ഒപ്പം യാത്ര ചെയ്യുന്നവർ ഉടൻ തിരികെ വരാത്തതും കേന്ദ്ര ഇൻറലിജൻസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. കൃത്യമായ വിവരങ്ങൾ ലഭിച്ചതോടെ ലുക്ക് ഔട്ട് പുറപ്പെടുവിച്ചിരുന്നു.
ഈ മാഫിയയുടെ ചൂഷണത്തിന് എത്രപേർ വിധേയരായി എന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here