‘കടൽ’ അന്തർദേശീയ സെമിനാറിന് നാളെ തുടക്കം; കടൽസാഹിത്യം പ്രധാന വിഷയം
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മലയാളവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ സെമിനാർ ജനുവരി 3ന് ആരംഭിക്കും. ‘കടൽ: സാഹിത്യം ചരിത്രം സംസ്കാരം’ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ കടൽത്തീരത്തിന്റെ വൈവിധ്യമാർന്ന ഭാഷകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വാമൊഴിവഴക്കങ്ങൾ, കടൽ വഴി വന്ന സാമ്രാജ്യങ്ങൾ, ആധിപത്യ ഭാഷകൾ തുടങ്ങിയവ ഉൾപ്പെടുന്ന കടൽസാഹിത്യമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അന്തർദേശീയ സെമിനാറിന്റെ ചര്‍ച്ചാ വിഷയം. കടലറിവുകളെ വീണ്ടെടുക്കുന്ന വിവിധ സെഷനുകളും ഉണ്ടാകും. ജോഹന്നാസ്ബർഗിലെ സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് ഇൻ ആഫ്രിക്ക ഡയറക്ടർ ഡോ. ദിലീപ്. എം. മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇന്ത്യയിൽ ആദ്യമായി ലൈസൻസ് കിട്ടിയ വനിത രേഖ കാർത്തികേയൻ, പാരമ്പര്യ മത്സ്യത്തൊഴിലാളിയും ആത്മകഥാകാരനുമായ യേശുദാസ് തുടങ്ങിയവർ കടലനുഭവങ്ങൾ പങ്കു വയ്ക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here