മണിപ്പൂരിൽ ഇന്ന് ഇൻ്റർനെറ്റ് സേവനം പുനസ്ഥാപിക്കും; ഫ്രീ മൂവ്‌മെന്റ് സംവിധാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പൂരിൽ മേയ് 3 ന് പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തിനെ തുടർന്ന് നിർത്തിവച്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ന് മുതൽ പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സമാധാനാന്തരീക്ഷം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി എന്ന് മണിപ്പൂർ മുഖ്യമന്ത്രി വ്യക്തമാക്കി.വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനായിരുന്നു ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചതെന്നും അദ്ദേഹം ഇംഫാലിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ ഇരുവശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് 16 കിലോമീറ്റർ ദൂരം ഒരു രേഖയുമില്ലാതെ പരസ്‌പരം ഇരു രാജ്യങ്ങളിലേക്ക് കടക്കാൻ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്റ് സംവിധാനം കേന്ദ്ര സർക്കാർ റദ്ദാക്കണമെന്നും ബിരേൻ സിംഗ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയാൻ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വേലി കെട്ടണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരിൽ ഉണ്ടായ മെയ്തേയ്-കുകി വംശീയ സംഘര്‍ഷത്തിൽ ഇതുവരെ 175ലധികം പേർ കൊല്ലപ്പെടുകയും 1100ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 33ലധികം പേരെ കാണാതായതായും 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും നേരെത്തെ പോലീസ് അറിയിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here