കേരളത്തില്‍ നിക്ഷേപിക്കാന്‍ 374 കമ്പനികള്‍; ഒന്നര ലക്ഷം കോടിയുടെ വാഗ്ദാനം; ഇന്‍വെസ്റ്റ് കേരള ഹിറ്റെന്ന് സര്‍ക്കാര്‍

കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍. 374 കമ്പനികള്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ നടത്തി താല്‍പ്പര്യ പത്രം ഒപ്പിട്ടു. 24 ഐടി കമ്പനികള്‍ നിലവിലുള്ള സംരഭങ്ങള്‍ വികസിപ്പിക്കാനും സന്നദ്ധത അറിയിച്ചു എന്നാണ് വ്യവസായ മന്ത്രിയുടെ അവകാശവാദം.
നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറി. ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, ദുബായിലെ ഷറഫ് ഗ്രൂപ്പ്, ആസ്റ്റര്‍ ഗ്രൂപ്പ്, ടാറ്റ് തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം നിക്ഷേപ വാഗ്ദാനം നടത്തിയിട്ടുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട താല്‍പര്യപത്രമാണ് ഈ സ്ഥാപനങ്ങളുമായെല്ലാം ഒപ്പിട്ടിരിക്കുന്നത്.
അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം. വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം നടത്തും കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് 3000 കോടിയുടെ നിക്ഷേപ വാഗ്ദാനം നടത്തിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഐടി ടവര്‍ ,ഗ്ലോബല്‍ സിറ്റി, ഫുഡ് പ്രൊസസിംഗ് പാര്‍ക്ക് എന്നിവയിലൂടെ 5000 കോടിയുടെ നിക്ഷേപം നടത്തും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 850 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ദുബൈ ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്
ലോജിസ്റ്റിക്‌സ് രംഗത്ത് 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here