ആരോഗ്യ വകുപ്പിലെ ജോലി തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ജോലി തട്ടിപ്പ് കേസിൽ കന്റോൺമെന്റ് പോലീസ് ഇന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമ്മർപ്പിക്കും. കേസിൽ രണ്ടുപേരെ പ്രതിചേർത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചാക്കും റിപ്പോർട്ട് നൽകുക. ഇടനിലക്കാരായ അഖിൽ സജീവ്, ലെനിൻ രാജ് എന്നിവരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനു പരാതിക്കാരൻ പണം കൈമാറിയതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന കാര്യവും റിപ്പോർട്ടിൽ വിശദീകരിക്കും. തട്ടിപ്പിനു പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം.
തട്ടിപ്പിൽ പങ്കുണ്ടെന്ന് കരുതുന്ന ബാസിന്റെ മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരൻ ഹരിദാസനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ല എന്നാണ് നേരത്തെ ഇയാൾ പറഞ്ഞിരുന്നത് . എന്നാൽ സെക്രട്ടേറിയറ്റ് പരിസരത്തെ സിസിടിവി ദൃശ്യത്തിൽ ഇയാളെ കണ്ടതോടെ മൊഴി വീണ്ടും എടുത്തു. മുൻപുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ബാസിത് പറയുന്നത്.
പരാതിക്കാന്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here