ഐഫോൺ 15പ്രോ തണുപ്പിക്കാൻ വഴിതേടി ആപ്പിൾ; ചൂടാകുന്നുവെന്ന പരാതികൾ വ്യാപകം, എല്ലാം ശരിവച്ച് കമ്പനി

പുതിയ ഐഫോണ്‍ സീരീസ്‌ ഇറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഫോണ്‍ ചൂടാകുന്നെന്ന പരാതികള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. ഐഫോണ്‍ 15 പ്രോയും പ്രോ മാക്സും ചൂടാകുന്നതായും ഹാങ്ങ് ആകുന്ന പ്രശ്നങ്ങളുമുണ്ടെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഈ പ്രാവശ്യം ഇറക്കിയ 15 പ്രോ സീരീസിന്‍റെ ടൈറ്റാനിയം ബോഡിയാണ് ചൂടാകുന്നതിന്‍റെ കാരണമെന്ന അനുമാനങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിരിക്കുകയാണ് ആപ്പിള്‍ കമ്പനി.

ഫോണ്‍ ചൂടാകുന്ന പ്രശ്നം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാരണം പുതിയ അപ്ഡേറ്റായ ഐ‌ഒ‌എസ് 17 സോഫ്‌റ്റ്‌വെയറിലെ ഒരു ബഗ്ഗാണെന്നാണ് കമ്പനി വിശദീകരണം. ഇത് വരുന്ന അപ്ഡേറ്റില്‍ പരിഹരിക്കും. ഫോണിന്റെ പ്രവര്‍ത്തനത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ല. ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുന്ന ആദ്യ ദിവസങ്ങളില്‍ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി വര്‍ധിച്ചതിനാലാണ് ചൂട് അനുഭവപ്പെടുന്നതെന്നും കമ്പനി പറഞ്ഞു.

തേര്‍ഡ് പാര്‍ട്ടി ആപ്പുകളായ മെറ്റയുടെ ഇന്‍സ്റ്റഗ്രാം, ഊബെര്‍, ഗയിം ആപ്പ് ആയ അസ്ഫാള്‍ട്ട് 9 എന്നിവയുടെ പുതിയ അപ്ഡേറ്റുകളും ഫോണിനെ ഓവര്‍ലോഡ് ആക്കുന്നു. ആപ്പ് ഡെവലപ്പര്‍മാരുമായി ചേര്‍ന്ന് ഇത് പരിഹരിക്കും. പുതിയ ടൈറ്റാനിയം ബോഡികള്‍ മുൻ സ്റ്റെയിൻലെസ്സ്റ്റീൽ മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട രീതിയില്‍ ഫോണിന്റെ ചൂട് നിയന്ത്രിക്കുന്നുണ്ട്. ഈ പ്രശ്നം സുരക്ഷാ വീഴ്ചയൊ ഫോണിന്റെ കാലാവധിയെയോ ബാധിക്കില്ലെന്നും ആപ്പിള്‍ പറഞ്ഞു.

“എക്കാലത്തെയും മികച്ച ഐഫോണ്‍” എന്നാണ് ലോഞ്ച് വേളയില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് വിശേഷിപ്പിച്ചത്. ഐഫോണ്‍ 15, 15 പ്ലസ്‌, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി ഇറക്കിയത്. ഇതില്‍ പ്രോ സീരീസിനാണ് ടൈറ്റാനിയം ബോഡി നല്‍കിയത്. ഇതാദ്യമായാണ് ഐ ഫോണുകളില്‍ സി പോര്‍ട്ട് ചാര്‍ജിങ്ങ് സംവിധാനം നിലവില്‍ വന്നത്. ഐഫോണ്‍ 15 പ്രോ മാക്സിന്റെ ഇന്ത്യയിലെ വില തുടങ്ങുന്നത് 1,59,900 രൂപ മുതലാണ്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top