ലോഞ്ചിന് മുന്നേ ഐഫോൺ15 വിവരങ്ങൾ പുറത്ത്

ഐഫോൺ15 സീരീസ് ഇന്ത്യയിലും ആഗോള വിപണിയിലും സെപ്റ്റംബർ 12ന് എത്താനിരിക്കെയാണ് സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നത്. ഡിസൈൻ, സവിശേഷതകൾ, പുതിയ മാറ്റങ്ങൾ, പ്രതീക്ഷിക്കുന്ന വില എന്നിവയെല്ലാം പുറത്തു വന്നിട്ടുണ്ട്.
പുറത്ത് വന്ന റിപ്പോർട്ടനുസരിച്ച് സ്മാർട്ട് ഫോൺ മഞ്ഞ, പിങ്ക്, ചുവപ്പ്, നീല എന്നീ നിറങ്ങൾക്കൊപ്പം വെള്ളയിലും കറുപ്പിലും ആയിരിക്കും വരുന്നത്. ടോഗിൾ ബട്ടണും സിം കാർഡ് ട്രേയും പോലുള്ളവ നിലനിർത്തിക്കൊണ്ട്, ബ്രഷ്ഡ് ഫിനിഷുള്ള അലുമിനിയം ചേസിസായിരിക്കും ഈ ഐഫോണുകളിൽ കമ്പനി നൽകുന്നത്. ക്യാമറയ്ക്കായി ഒരു ഡ്യുവൽ പഞ്ച്-ഹോൾ നോച്ചും നൽകും.
ഐഫോൺ15 മോഡലുകളിൽ യുഎസ്ബി സി പോർട്ട് ഉണ്ടായിരിക്കും. ഐഫോൺ15, ഐഫോൺ15 പ്ലസ് എന്നീ മോഡലുകളിൽ 20W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പ്രോ മോഡലുകൾക്ക് 35W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഐഫോൺ15 പ്രോ മോഡലുകൾക്ക് ഭാരം കുറഞ്ഞതും കൂടുതൽ മോടിയുള്ളതുമായ ടൈറ്റാനിയം ചേസിസ് ഉണ്ടായിരിക്കുമെന്നും, കുറഞ്ഞ വിലയുള്ള ഐഫോൺ15, ഐഫോൺ15 പ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് കരുത്ത് നൽകുന്നത് കഴിഞ്ഞ വർഷം പ്രോ മോഡലുകളിൽ ഉപയോഗിച്ച എ16 ബയോണിക് ചിപ്പ്സെറ്റായിരിക്കുമെന്നും സൂചനയുണ്ട്.
ഐഫോൺ15 പ്രോ മോഡലുകളിൽ വലിയ ഡിസ്പ്ലേകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ബെസലുകൾ കുറവായിരിക്കും എന്നും വിവരങ്ങളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here