ഐഫോണ്‍ അടിച്ചുമാറ്റാന്‍ ഇനി പാടുപെടും; ‘സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ ഒരുക്കി ആപ്പിള്‍

ഐഫോൺ സുരക്ഷയിൽ ഒരുപടി കൂടി മുന്നിൽകടന്ന് ആപ്പിൾ. ഐഫോണിന്റെ പുതിയ ഐഒഎസ് 17.3 അപ്ഡേറ്റിലാണ് ‘സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ എന്ന ഫീച്ചർ കൊണ്ടുവന്നത്. ഫോൺ മോഷ്ടിക്കപ്പെട്ടാൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് ആപ്പിൾ പറയുന്നത്.

പാസ്കോഡിന് പുറമെ ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി കൂടി ഉപയോഗിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. വീട്ടിലോ ജോലി സ്ഥലത്തോ അല്ലെങ്കിൽ സ്ഥിരമായി പോകുന്ന സ്ഥലത്തോ നിന്ന് മാറിയാണ് ഫോണെങ്കിൽ നിലവിൽ ഉള്ള സുരക്ഷയ്ക്ക് പുറമെ അധിക പരിരക്ഷ കൂടി ഇതിലൂടെ ഉറപ്പാക്കും. ഫോൺ ആരെങ്കിലും മോഷ്ടിച്ചാൽ, അവർക്ക് പാസ്കോഡ് അറിയാമെങ്കിൽ പോലും ഫോണിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഫേസ് ഐഡി പോലുള്ള മറ്റ് സുരക്ഷ മാനദണ്ഡങ്ങൾ കൂടി നൽകേണ്ടി വരും. ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു പാസ്കോഡ് വീണ്ടും നൽകണം. ഇങ്ങനെ രണ്ട് മൂന്ന് ഘട്ടങ്ങളായാണ് സുരക്ഷ പ്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ഫോണിലെ ആപ്പിൾ അക്കൗണ്ട് സൈൻഔട്ട് ചെയ്യാൻ ശ്രമിക്കുകയോ പാസ്കോഡ് മാറ്റാൻ ശ്രമിക്കുകയോ ചെയ്താലും നേരത്തെ നൽകിയ ഫേസ് – ടച്ച് ഐഡികൾ നൽകേണ്ടി വരും.

ഐഒഎസ് 17.3 ഡൗൺലോഡ് ചെയ്ത ശേഷം സെറ്റിങ്സിൽ കയറി ‘ടച്ച് ഐഡി ആൻഡ് പാസ്കോഡ്’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. പാസ്കോഡ് നൽകിയ ശേഷം അകത്തേക്ക് പ്രവേശിച്ച് ‘സ്റ്റോളാൻ ഡിവൈസ് പ്രൊട്ടക്ഷൻ’ ഓൺ ചെയ്യുക. ഇതോടെ ഫോണ്‍ സുരക്ഷ സെറ്റായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top