ഒരു താരത്തിന് 27 കോടി; ചരിത്രം സൃഷ്ടിച്ച് പന്തും അയ്യരും; ഐപിഎല്ലിനേക്കാൾ വാശിയിൽ താരലേലം

ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം. ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഇന്നും നാളയുമായിട്ടാണ് ലേലം നടക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 താരങ്ങളില്‍ നിന്നും 574 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചിലവിടാന്‍ കഴിയുക. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.

Also Read: ബാറ്റർമാർ ഫോമിലായി; വിജയത്തിൻ്റെ പടിവാതിലിൽ ഇന്ത്യ; ഓസിസിന് വീണ്ടും ബാറ്റിംഗ് തകർച്ച

ലേലത്തിൻ്റെ തുടക്കത്തിൽ തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലക്‌നൗ ജയൻ്റ്സ്. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരിനെ പഞ്ചാബ് കിംഗ്സ് ഉറപ്പിച്ചിരുന്നു. എന്നാൽ ഈ റെക്കോർഡിന് അല്പസമയം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു. മിനിറ്റുകൾക്കുള്ളിൽ ഋഷഭ് പന്തിനെ 27 കോടി എന്ന റെക്കോഡ് തുകയ്ക്ക് ലക്‌നൗ ജയൻ്റ്സ് സ്വന്തമാക്കുകയായിരുന്നു.

Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ

ഓസിസ് താരം മിച്ചൽ സ്റ്റാർക്കിന്റെ വില കുത്തനെ ഇടിഞ്ഞു. ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ജോസ് ബട്‍ലർ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ എത്തും.
ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാഡയെ 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കിഎത്തി.അര്‍ഷദീപിനെ പഞ്ചാബ് കിങ്‌സ് 18 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ജിദ്ദയിൽ വാശിയേറിയ താരലേലം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top