ഐപിഎല്ലില്‍ കണ്ണുവെച്ച്’ സൗദി; വാഗ്ദാനം 500 കോടിയോളം ഡോളറിന്റെ ഓഹരിനിക്ഷേപത്തിന്

റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 500 കോടിയോളം ഡോളര്‍ ഓഹരി നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ. ബ്ലൂംബെര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുന്നതിനെക്കുറിച്ച് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേഷ്ടാക്കള്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 500 കോടി ഡോളര്‍ നിക്ഷേപവും ലീഗിനെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സഹായവുമാണ് സൗദിയുടെ വാഗ്ദാനം. അതേസമയം, ഇക്കാര്യത്തില്‍ ഐപിഎല്‍ നടത്തിപ്പുകാരായ ബിസിസിഐ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐ തന്നെയാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. ഈ വര്‍ഷം ഏപ്രിലില്‍ ട്വന്റി 20 ക്രിക്കറ്റ് ലീഗ് രാജ്യത്ത് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനായി അവര്‍ ഐപിഎല്‍ ഉടമകളെ തന്നെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here