ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം; കപ്പ്‌ കൊൽ​​ക്ക​​ത്തയ്ക്കോ ഹൈ​​ദ​​രാ​​ബാദിനോ; ചി​​ദം​​ബ​​രം സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത് തുല്യശക്തികളുടെ പോരാട്ടത്തിന്

ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​ന്‍റി-20യില്‍ ഇന്ന് ക​​ലാ​​ശ​​പ്പോര്. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന കൊൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സും ഓ​​സീ​സ് താ​​രം പാ​​റ്റ് ക​​മ്മി​​ൻ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദു​​മാ​​ണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. മഴ കളി മുടക്കുമോ എന്ന ആശങ്കയിലാണ് ഫൈനല്‍ പോരിനു കളം ഒരുങ്ങുന്നത്. എം.​​എ.​ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്നു രാ​​ത്രി 7.30നാ​ണ് ഫൈ​ന​ൽ.

ഹൈദരാബാദ് – കൊല്‍ക്കത്ത പോരാട്ടം എല്ലാ അര്‍ത്ഥത്തിലും തുല്യശക്തികളുടെ പോരാട്ടമാണ്. ര​​ണ്ടു ത​​വ​​ണ കി​​രീ​​ടം​​നേ​​ടി​​യ കൊ​​ൽ​​ക്ക​​ത്ത​​യു​​ടെ നാ​​ലാം ഫൈ​​ന​​ലാ​​ണി​​ത്. ഡേ​​വി​​ഡ് വാ​​ർ​​ണ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 2016ൽ ​​ചാമ്പ്യ​ന്മാരാ​​യ ഹൈ​​ദ​​രാ​​ബാ​​ദ് മൂ​​ന്നാം​​ത​​വ​​ണ​​യാ​​ണ് ഫൈ​​ന​​ലി​​ലെ​​ത്തു​​ന്ന​​ത്.

പ്ലേ ​​ഓ​​ഫി​​​​ൽ കൊൽ​​ക്ക​​ത്ത​​യ്ക്കു മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി​​യ സ​​ണ്‍​റൈ​​സേ​​ഴ്സ് മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ ന​​യി​​ച്ച രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ കീ​​ഴ​​ട​​ക്കി​യാ​ണ് ഫൈ​ന​ലി​ന് എ​ത്തു​ന്ന​ത്. ഈ ​​സീ​​സ​​ണി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ആ​​ദ്യ സ്ഥാ​​ന​​ത്തെ​​ത്തി​​യ​​തു കൊ​​ൽ​​ക്ക​​ത്ത​​യും ഹൈ​​ദ​​രാ​​ബാ​​ദു​​മാ​​ണ്.

കഴിഞ്ഞ ത​​വ​​ണ​​യും ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ നാ​​യ​​ക മി​​ക​​വാ​​ണ് കൊ​​ൽ​​ക്ക​​ത്ത​​യെ കി​​രീ​​ട​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​ച്ച​​ത്. 2021 ലെ ​​ഫൈ​​ന​​ലി​​ൽ എം.​​എ​​സ്. ധോ​​ണി​​യു​​ടെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നോ​​ടു ഹൈ​​ദ​​രാ​​ബാ​​ദ് പ​​രാ​​ജ​​യം ഏ​​റ്റു​​വാങ്ങി. 2018ൽ ​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​നു മു​ന്നി​ൽ പരാജയം രുചിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top