ഐപിഎല്ലിൽ മുംബൈയ്ക്ക് തോൽവിയോടെ തുടക്കം; ഗുജറാത്തിനോട് കീഴടങ്ങിയത് അവസാന ഓവറിൽ; ഹർദ്ദിക്കിനോട് പ്രതികാരം വീട്ടി ടൈറ്റൻസ്

അഹമ്മദാബാദ്: ഐപിഎൽ 17ാ൦ സീസണിൽ മുംബൈ ഇന്ത്യൻസിന് തോൽവിയോടെ അരങ്ങേറ്റം. ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റൺസിനാണ് മുംബൈ ഇന്ത്യൻസ് അടിയറവ് പറഞ്ഞത്. 169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് 20 ഓവറിൽ 161 റൺസ് നേടാൻ കഴിഞ്ഞുള്ളു.

ഗുജറാത്തിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത ഹർദ്ദിക്‌ പാണ്ഡ്യക്ക് ഈ തോല്‍വി വൻ തിരിച്ചടിയായി. അവസാന ആറ് ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട മുംബൈ ഇന്ത്യൻസിന് 48 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ അലക്ഷ്യമായ ബാറ്റിങ്ങിലൂടെ ആറ് വിക്കറ്റ് നഷ്ടമാക്കിയത്തോടെ കളി കൈവിട്ടു. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് മുംബൈ തോൽവിയോടെ തുടങ്ങുന്നത്. ജസ്പ്രീത് ബുമ്ര ഉൾപ്പെട്ട മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ബാറ്റിങ്ങിൽ പിഴച്ചു. 39പന്തിൽ 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ഇഷാൻ കിഷൻ റൺസ് ഒന്നും നേടാതെ പുറത്തായി. 43 റൺസ് നേടിയ രോഹിത് ശർമയും 46റൺസ് നേടിയ ദേവാൽ ബ്രെവിസുമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്ക് ഉയർത്തിയത്. പിന്നാലെ വന്നവർക്കൊന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. അവസാന എട്ട് ഓവറിൽ മുംബൈയ്ക്ക് 55 റൺസ് മാത്രമാണ് നേടാനായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top