സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിന് പരാജയം; രാജസ്ഥാന് മുന്നില്‍ കീഴടങ്ങി; നേരിടുന്നത് തുടര്‍ച്ചയായ മൂന്നാമത് തോല്‍വി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി. സ്വന്തം തട്ടകത്തില്‍ ടീം പരാജയമടഞ്ഞു. രാജസ്ഥാന് റോയല്‍സിനോടാണ് മുംബൈ പരാജയപ്പെട്ടത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മുംബൈ തോല്‍വി അറിയുന്നത്.
ജയത്തോടെ ആറു പോയിന്റുമായി രാജസ്ഥാന് പോയിന്റ് പട്ടികയിൽ ഒന്നാമതായി. മുംബൈ ഒമ്പത് വിക്കറ്റിന് 125 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടി. ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് മുംബൈയെ ബാറ്റിംഗിന് അയച്ചു. രാജസ്ഥാന് ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ മുംബൈ ബാറ്റിംഗ് 125 റൺസില്‍ അവസാനിച്ചു. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.
റിയാൻ പരാഗിന്റെ (54) മികച്ച ഇന്നിംഗ്സാണ് രാജസ്ഥാന് തുണയായത്. സഞ്ജു 12 റൺസ് നേടി. നാല് താരങ്ങള്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടക്കാനായത്. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും യുസ്വേന്ദ്ര ചാഹലും രാജസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈക്കായി ആകാശ് മധ്വാള് മൂന്ന് വിക്കറ്റെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here