ഐപിഎൽ അങ്കത്തിന് മാർച്ച് 22ന് തുടക്കം; ആദ്യ പോരാട്ടം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ, ആവേശത്തിൽ ആരാധകർ

ചെന്നൈ: ചെന്നൈ- ബാംഗ്ലൂർ പോരാട്ടത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 (ഐപിഎൽ) മത്സരങ്ങൾക്ക് തുടക്കമാകും. മാർച്ച് 22ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സീസണിന്റെ തുടക്കത്തിൽ തന്നെ എം.എസ് ധോണിയും വിരാട് കോഹ്‌ലിയും നേർക്കുനേർ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

കാൽമുട്ടിന്റെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ചെന്നൈയുടെ ക്യാപ്റ്റൻ എം എസ് ധോണി മാർച്ച് ആദ്യവാരം ചെന്നൈയിൽ എത്തി പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒൻപതാം തവണയാണ് ചെന്നൈ ഉദ്‌ഘാടന മത്സരം കളിക്കുന്നത്. ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ നായകനായി മടങ്ങിയ എത്തിയ ശേഷമുള്ള ഐപിഎൽ ആണിത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹർദിക് ഇറങ്ങിയതോടെ ശുഭ്മൻ ഗിൽ ടൈറ്റൻസ് നായകനായി. ഇരു ടീമുകളും മാർച്ച് 24ന് നേർക്കുനേർ എത്തും. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരവും 24നാണ്. ലക്നൗ സൂപ്പർ ജയൻറ്സ് ആണ് എതിരാളി. ഏപ്രിൽ ഏഴ് വരെയുള്ള ആദ്യ 21 മത്സരങ്ങളുടെ പട്ടികയാണ് പുറത്തു വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top