കുട്ടിക്രിക്കറ്റിന്റെ ഇന്ത്യന്‍ വിസ്മയത്തിന് ഇന്ന് തുടക്കം; ചെന്നൈ- ബെംഗളുരു പോരാട്ടം അല്‍പ്പസമയത്തിനകം; പുതിയ ക്യാപ്റ്റന് കീഴിലിറങ്ങാന്‍ സൂപ്പര്‍ കിങ്സ്

ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ്‌ 17ാ൦ പതിപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്‌, റോയല്‍ ചലഞ്ചേഴ്‌സ്‌ ബംഗ്ലൂരിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

റുതുരാജ് ഗെയ്ക്‌വാദിന്റെ കീഴിലുള്ള ചെന്നൈയുടെ പ്രകടനം എങ്ങനെയാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 2022ല്‍ ധോണി ക്യാപ്റ്റൻസി രവീന്ദ്ര ജഡേജക്ക് കൈമാറിയെങ്കിലും തുടർച്ചയായ തോൽവിയെത്തുടർന്ന് സീസണന്റെ പകുതിയില്‍ ധോണിയെ വീണ്ടും ക്യാപ്റ്റൻ ആക്കുകയായിരുന്നു. പ്ലെസിസാണ് ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ. ഐപിഎല്ലിന്റെ എല്ലാ സീസണിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ച വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ തുറുപ്പുചീട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top