ഐപിഎസ് തലത്തില്‍ അഴിച്ചു പണി; 23 ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം : ഐപിഎസ് തലത്തില്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഏഴുപേർക്ക് സ്ഥാനക്കയറ്റം നൽകിയത് അടക്കം 23 ഉദ്യോഗസ്ഥരെയാണ് വിവിധ തസ്തികകളിൽ മാറ്റിനിയമിച്ചത്. വിഐപി സുരക്ഷ ചുമതലയുണ്ടായിരുന്ന ഡിസിപി ജി.ജയദേവിനെ റയില്‍വേ എസ്പിയായി നിയമിച്ചു. റയില്‍വേ എസ്പിയായിരുന്ന കെ.എസ്.ഗോപകുമാറിനെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം തിരുവനന്തപുരം റെയ്ഞ്ച് എസ്പിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് നാലിന്റെ എസ്പിയായി ആര്‍.ജയശങ്കറിനെയും, തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായി എ.എസ്.രാജുവിനെയും വിജിലന്‍സ് സൗത്ത് സോണ്‍ എസ്പിയായി കെ.കെ.അജിയെയും മാറ്റിനിയമിച്ചിട്ടുണ്ട്.

പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സുനീഷ് കുമാറിനെ വുമണ്‍ ആന്റ് ചില്‍ഡ്രല്‍ സെല്‍ എഐജിയായി മാറ്റിനിയമിച്ചു. ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡൻ്റായിരുന്ന ഐശ്വര്യ ഡോംഗ്രെ പോലീസ് അക്കാദമി ഭരണവിഭാഗം അസിസ്റ്റന്റ് ഡയറക്ടറാകും. പോലീസ് അക്കാദമിയിൽ പരിശീലനവിഭാഗം അസിസ്റ്റന്റ് ഡയറക്ടറായി കെ.ഇ.ബൈജു ചുമതലയേൽക്കും. സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫീസറായി വി.സുനില്‍കുമാറിനെയും ട്രാഫിക് സൗത്ത് സോണ്‍ എസ്പിയായി എന്‍.അബ്ദുള്‍ റഷീദിനെയും നിയമിച്ചു.

ഏഴ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനകയറ്റം നല്‍കിയിരിക്കുന്നത്. ബി.വി.വിജയ ഭാരത് റെഡ്ഡിയെ ടെലികോം എസ്പിയായും, ടി.ഫരാഷിനെ റാപ്പിഡ് റെസ്‌പോണ്‍സ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് കമാന്‍ഡൻ്റായും നിയമിച്ചു. തപോഷ് ബസുമതാരി സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്പിയാകും. ഷാഹുല്‍ ഹമീദിനെ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡൻ്റായും, നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ ആംഡ് വുമണ്‍ ബറ്റാലിയന്‍ കമാന്‍ഡൻ്റായും, അരുൺ കെ.പവിത്രനെ കെഎപി നാലാം ബറ്റാലിയൻ കമാന്‍ഡൻ്റായും, ജുവ്വാനപുഡി മഹേഷിനെ കെഎപി അഞ്ചാം ബറ്റാലിയൻ കമാന്‍ഡൻ്റായും നിയമിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top