കിടിലൻ ഫീച്ചറുകളുമായി ഐകൂ നിയോ 7 പ്രോ 5ജി, വില 34,999 രൂപ

ഐകൂ നിയോ 7 പ്രോ 5ജി (iQOO Neo 7 Pro 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഐകൂ നിയോ 7 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ കോൺഫിഗറേഷന് 34,999 രൂപയാണ് വില.

ഐകൂ നിയോ 7 പ്രോ 5ജിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപയാണ് വില. ഡാർക്ക് സ്റ്റോം, ഫിയർലെസ് ഫ്ലേം എന്നീ രണ്ട് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസ് ജൂലൈ 15 മുതൽ വിൽപ്പനയ്ക്ക് എത്തും. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ, ആമസോൺ ഇന്ത്യ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ഐകൂ നിയോ 7 പ്രോ 5ജിയിലുണ്ട്.

മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഐകൂ നിയോ 7 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്. എഫ്/1.88 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സാംസങ് ജിഎൻ5 സെൻസർ, എഫ്/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top