ഇറാനെതിരെ ഏത് നിമിഷവും ഇസ്രയേല്‍ തിരിച്ചടി; വിന്യസിച്ചത് ‘താഡ്’ മിസൈല്‍ സംവിധാനം; ഒപ്പം യുഎസ് സൈനികരും സി-17 വിമാനങ്ങളും

ഇറാന്റെ മിസൈല്‍ ആക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇസ്രയേല്‍ നിശബ്ദമാണ്. ലബനനിലും ഗാസയിലും വന്‍തോതിലുള്ള വ്യോമാക്രമണങ്ങള്‍ നടത്തി എന്നല്ലാതെ ഇറാന് നേരെ ഒരു നീക്കവും നടത്തിയിട്ടില്ല. ഇപ്പോള്‍ അമേരിക്കന്‍ മിസൈല്‍ ഡിഫന്‍സ് സംവിധാനമായ ‘താഡ്’ എത്തിയതോടെ ഇസ്രയേല്‍ പ്രത്യാക്രമണത്തിനു നീക്കം തുടങ്ങിയിരിക്കുന്നു.

രണ്ട് സി-17 യുഎസ് സൈനിക വിമാനങ്ങളും 100 ഓളം യുഎസ് സൈനികരും ഇസ്രയേലില്‍ എത്തിയിട്ടുണ്ട്. ഇറാന്‍ മിസൈലുകള്‍ അയച്ചാല്‍ ‘താഡ്’ ഈ മിസൈലുകളെ തടയും. ഒക്ടോബര്‍ ഒന്നിന് ഇറാന്റെ മിസൈല്‍ ആക്രമണ സമയത്ത് ഇസ്രയേല്‍ പ്രതിരോധ സംവിധാനം പാളിയതിനെ തുടര്‍ന്ന് വന്‍ നാശം സംഭവിച്ചിരുന്നു. ഇറാനുമായി കനത്ത ഏറ്റുമുട്ടല്‍ തുടങ്ങിയാല്‍ ഇസ്രയേലിന് കനത്ത സുരക്ഷ നല്‍കാനാണ് താഡ് സംവിധാനം വിന്യസിച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ രൂപകല്‍പന ചെയ്തതാണ് ‘താഡ്’.

എന്താണ് ഇറാനില്‍ ഇസ്രയേല്‍ ലക്ഷ്യമാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇറാന്റെ ആണവ-എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നില്ല എന്ന ഒരുറപ്പ് ബൈഡൻ ഭരണകൂടത്തിന് ഇസ്രയേൽ നല്‍കി എന്നാണ് പുറത്തുവന്ന വാര്‍ത്ത. യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ രാജ്യത്തിനകത്ത് നിന്നും ഉയരുന്ന എതിര്‍പ്പുകള്‍ കുറയ്ക്കുകയാണ് ബൈഡന്‍റെ ലക്ഷ്യം.

ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ എന്നിവരെ ഇസ്രയേല്‍ വധിച്ചതിനെ തുടര്‍ന്ന് ഇറാൻ ഇസ്രായേലിന് നേരെ ഡസൻ കണക്കിന് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിനുള്ള ഈ ആക്രമണത്തിന് ഇസ്രയേല്‍ ഇതുവരെ തിരിച്ചടി നല്‍കിയിട്ടില്ല. വന്‍ തിരിച്ചടിക്ക് ഇസ്രയേല്‍ ഒരുങ്ങുന്നു എന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top