കൊലമരത്തില്‍ നിന്നും നിമിഷപ്രിയ രക്ഷപ്പെടുമോ; ഇടപെടാമെന്ന് ഇറാന്‍റെ വാഗ്ദാനം
മലയാളിയായ നിമിഷപ്രിയ യെമനില്‍ ജീവനും മരണത്തിനും ഇടയിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതോടെ ഏതു നിമിഷവും വധിക്കപ്പെപ്പെട്ടേക്കും എന്ന അവസ്ഥയിലാണ് യുവതി. ഈ ഘട്ടത്തിലാണ് സഹായവാഗ്ദാനവുമായി ഇറാന്‍ എത്തുന്നത്.
ഡൽഹി സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് മാനുഷിക പരിഗണന വച്ച് ഇക്കാര്യത്തിൽ ഇടപെടാമെന്ന് പ്രതികരിച്ചത്. ചെയ്യാന്‍ കഴിയുന്ന സഹായം മുഴുവന്‍ ചെയ്യാം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
Also Read: നിമിഷപ്രിയയോട് ദയവില്ല!! വധശിക്ഷ നടത്താൻ യെമൻ പ്രസിഡൻ്റിൻ്റെ ഉത്തരവ്
നിമിഷപ്രിയക്ക് എല്ലാവിധ സഹായവും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചിരുന്നു.
യെമനില്‍ തലാൽ അബ്ദുമഹ്ദിയായിരുന്നു നിമിഷപ്രിയയുടെ സ്പോണ്‍സര്‍. ഒരു ക്ലിനിക്ക് നിമിഷപ്രിയ ആരംഭിച്ചിരുന്നു. ലൈംഗിക അതിക്രമം കൊണ്ട് പൊറുതിമുട്ടിയതോടെയാണ് നിമിഷപ്രിയയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് തലാലിനെ വധിച്ചത്. മൃതദേഹം കഷണങ്ങളാക്കി ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍പ്പെട്ട് 2017 മുതൽ ജയിലില്‍ കഴിയുകയാണ് പാലക്കാട് സ്വദേശിനിയായ യുവതി. മകളുടെ മോചനചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ഏപ്രിൽ 20 മുതല്‍ അമ്മ അമ്മ പ്രേമകുമാരി യെമനിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here