ഇസ്രയേലിനെതിരെ ഇറാന്‍ തിരിച്ചടിക്കില്ല; ഒക്ടോബര്‍ ഒന്നിന്‍റെ മറുപടി അമേരിക്കയുടെ അറിവോടെ
ഒക്ടോബര്‍ ഒന്നിന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തിന് തല്‍ക്കാലം ഇറാന്റെ തിരിച്ചടിയില്ലെന്ന് സൂചനകള്‍. ഗാസ, ലബനന്‍ ആക്രമണങ്ങള്‍ വീണ്ടും കടുക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. നൂറോളം ഫൈറ്റര്‍ ജറ്റുകള്‍ ഇറക്കി ഇറാനിലെ 20 ലക്ഷ്യങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത്. എന്നാല്‍ ആണവ-എണ്ണ നിലയങ്ങളെ ഒഴിവാക്കുകയും ചെയ്തു. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണം അമേരിക്കയുടെ അറിവോടെയുമാണ്.
ഗാസ-ലബനന്‍ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യ സന്ദര്‍ശിച്ച് മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാനും സായുധസംഘങ്ങള്‍ക്കും നേരെ തിരിച്ചടി നടത്താന്‍ അവകാശമുണ്ടെന്നാണ് ഇന്നലെ ഇസ്രയേല്‍ വ്യക്തമാക്കിയത്.
ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം രണ്ടുതവണയാണ് ഇസ്രയേലിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. രണ്ടുതവണയും ഇസ്രയേല്‍ തിരിച്ചടിച്ചു. ഇതിന് തിരിച്ചടിയായാണ് ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിലേക്ക് 200ലധികം മിസൈലുകളച്ചത്.ഇതിനുള്ള തിരിച്ചടിയും ഇസ്രയേല്‍ നല്‍കി. ഇസ്രയേലിനെ തിരിച്ചാക്രമിച്ച് വീണ്ടും പ്രശ്‌നം വഷളാക്കരുതെന്ന് ഇറാനോട് യുഎസും ബ്രിട്ടനും ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here