ഹിസ്ബുള്ള തലവനെ വധിച്ചതിന് പിന്നിൽ ഇറാൻ സൈനിക മേധാവി? ഇസ്മയിൽ ഖാനി വീട്ടുതടങ്കലിൽ

ഇറാൻ സൈനിക മേധാവി ഇസ്മയിൽ  ഖാനി വീട്ടുതടങ്കലിൽ. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ഏജൻ്റാണെന്ന സംശയത്തെ തുടർന്നാണ് ഇറാൻ കുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർക്കെതിരെ നടപടി. ഖാനിയെ ഈ മാസം നാല് മുതൽ കാണാനില്ലായിരുന്നു. ഇറാന്റെ സൈന്യത്തിൽ‌ പകുതിയിലധികം പേരും മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് മഹമ്മൂദ് അഹമദി നെജാദ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

ALSO READ: ഇസ്രയേലിനെ വീഴ്ത്താൻ ഹിസ്ബുള്ളയുടെ രഹസ്യ നീക്കങ്ങള്‍; വരാനുള്ളത് വലിയ യുദ്ധമെന്ന് സൂചനകള്‍

ഇറാനിയൻ സൈന്യത്തിൻ്റെ തലപ്പത്ത് മൊസാദ് ഏജൻ്റുമാരുണ്ടെന്ന് 2021ൽ തന്നെ വ്യക്തമായതാണ്. ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ ഇരുപതിലധികം പ്രധാനികള്‍ ശത്രുക്കൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുൻ പ്രസിഡൻ്റ് വെളിപ്പെടുത്തിയിരുന്നു. 2020 ജനുവരിയിൽ അമേരിക്ക ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷമാണ്  ഖാനി ഖുദ്‌സ് ഫോഴ്‌സിൻ്റെ കമാൻഡർ ഏറ്റെടുത്തത്.

ALSO READ: ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

സെപ്റ്റംബർ 27 ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ്  ഖാനിയിലേക്കെത്തിയത്. ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് ചേരുന്ന ഉന്നതതല യോഗത്തിൽ നസ്റല്ല പങ്കെടുക്കുമെന്ന വിവരം ഒരു ഇറാൻ ചാരൻ കൈമാറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇസ്രയേൽ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നസ്റല്ല യോഗത്തിൽ പങ്കെടുക്കുമെന്ന് മുൻകൂട്ടി അറിഞ്ഞശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ഇസ്രയേൽ പറഞ്ഞത്.

ALSO READ: ഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ

 ഖാനിയെ ചോദ്യം ചെയ്ത് വരികയാണെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ലെബനനില്‍ എത്തിയിരുന്നു. പിന്നീട് ഇസ്മയിൽ ഖാനിയെപ്പറ്റി വിവരമൊന്നും ലഭ്യമില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.

ALSO READ: ഹിസ്ബുള്ളയുടെ നേതൃനിരയൊന്നാകെ ഇസ്രയേൽ തുടച്ചുനീക്കി; 10 ലധികം കമാൻഡർമാരെ കൊന്നൊടുക്കി

ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഹാഷിം സഫീദ്ദീനോടൊപ്പം ഇസ്മായിൽ  ഖാനി ഒരു ബങ്കർ സ്‌ഫോടനത്തിൽ മരിച്ചതായാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് ഇയാള്‍ ഹാഷിം സഫീദ്ദീനെ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൊസാദ് ഏജൻ്റാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖാനിയെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാര്‍ത്തകള്‍.

ALSO READ: ‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top