ഇസ്രയേലിനെ പാഠം പഠിപ്പിച്ചെന്ന് ഇറാന്‍; ആക്രമണം അവസാനിപ്പിച്ചു; ഇനി ഇസ്രയേലിന് തീരുമാനിക്കാമെന്ന് ഇബ്രാഹിം റെയ്സി; യുദ്ധഭീതി ഒഴിഞ്ഞങ്കിലും ഇസ്രയേല്‍ നീക്കങ്ങളില്‍ അവ്യക്തത

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണം ഇറാന്‍ അവസാനിപ്പിച്ചു. ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയാണ് ഈ കാര്യം അറിയിച്ചത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഇബ്രാഹിം റെയ്സിയുടെ പ്രതികരണത്തിനു പിന്നാലെ പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക നീക്കം അവസാനിപ്പിച്ചതായി വ്യക്തമാക്കി.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇറാനും സഖ്യരാജ്യങ്ങളും ആക്രമണം നടത്തിയത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതികരിച്ചിരുന്നു. യുദ്ധഭീതിയെ തുടര്‍ന്ന് ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. ടെൽ അവീവ്, എർബിൽ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചു. എമിറേറ്റ്സ് എയർലൈൻസും ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top