ചരക്കുകപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനായി കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് വിദേശകാര്യമന്ത്രി; കപ്പലിലെ 25 ജീവനക്കാരില്‍ 17 പേര്‍ ഇന്ത്യക്കാര്‍; നാല് മലയാളികളുടെ കുടുംബങ്ങളും ആശങ്കയില്‍

ഡല്‍ഹി: ഇറാന്‍ പിടിയിലുള്ള ഇസ്രയേൽ ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെട്ടു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. കൂടുതല്‍ നയതന്ത്ര ചർച്ചകള്‍ ആവശ്യമാണെന്നാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.

ഇറാൻ പിടികൂടിയ കപ്പലിലിലെ 25 ജീവനക്കാരില്‍ നാല് മലയാളികളടക്കം 17 പേര്‍ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി .വി.ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top