ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം ഇന്ന്; വിലാപയാത്ര രാത്രി മഷാദില്‍ എത്തും; പുതിയ പ്രസിഡൻ്റിനായുള്ള തെരഞ്ഞെടുപ്പ് ജൂൺ 28ന്
ടെഹ്റാൻ: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം ഇന്ന് നടക്കും. വടക്കുകിഴക്കൻ നഗരമായ മഷാദിലാണ് ചടങ്ങുകള്‍ നടക്കുന്നത്. റഈസിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, തലസ്ഥാനമായ ടെഹ്റാൻ, ബിർജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തിൽ എത്തും.
ഇറാനില്‍ അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ചൊവ്വാഴ്ച മുതൽ വ്യാഴം വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ 28ന് നടക്കും. താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മുഖ്ബർ ചുമതല ഏറ്റിട്ടുണ്ട്.
ഇറാൻ–അസർബൈജാൻ അതിർത്തിയിൽ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിന് എത്തി തിരികെ പോകുമ്പോഴാണ് റഈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here